03:09pm 11 November 2026
NEWS
ബ്രസ്റ്റ് റും ക്ലിനിക്ക് തുടങ്ങി
11/10/2025  05:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബ്രസ്റ്റ് റും ക്ലിനിക്ക് തുടങ്ങി

കാൻസർ സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിന് കൂടുതൽ ഊന്നൽ നൽകുന്നതിന്റെ ഭാഗമായിട്ടാണ് സൗത്ത് ബ്ലോക്കിൽ ബെസ്റ്റ് 360 ക്ലിനിക്ക് ആരംഭിക്കുന്നത്. സ്ത്രീകളിൽ സ്തനങ്ങളിൽ പ്രായത്തിനനുസരിച്ച് പല രീതികളിലുള്ള മാറ്റങ്ങളുണ്ടാവാം. അതെല്ലാം ആകണമെന്നില്ല. അത്തരം സംശയങ്ങൾ അല്ലെങ്കിൽ ലക്ഷണങ്ങൾ അത് അതിവേഗം വിദഗ്ധ പരിശോധന നടത്തി പരിഹരിക്കാനും, വേണ്ട മാർഗനിർദ്ദേശങ്ങളും, ചികിത്സയും ഉറപ്പാക്കുക എന്നുള്ളതാണ് ഈ ക്ലിനിക്കിന്റെ പ്രധാന ഉദ്ദേശം. ഇതോടൊപ്പം തന്നെ കാൻസർ സ്ക്രീനിംഗ്, കാൻസർ പ്രിവന്റീവ് ക്ലിനിക്ക്, ജീവിതശൈലി മാറ്റങ്ങളും, ഭക്ഷണക്രമീകരണങ്ങളും കൊണ്ട് കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ലൈഫ്സ്റ്റൈൽ ക്ലിനിക്ക് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ സൗത്ത് ബ്ലോക്കിൽ അമ്മ സംഘടനയുടെ പ്രസിഡന്റ് ശ്രീമതി. ശ്വേത മേനോനും കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് തുടക്കം കുറിച്ചു.

സ്താനാർബുദ മരണ നിർമ്മാർജന യജ്ഞത്തിന്റെ ഭാഗമായി “ബെസ്റ്റ് 360' എന്ന പേരിൽ 'CHECK MATE CAMPAIGN ' ആശുപത്രിയുടെ സൗത്ത് ബ്ലോക്കിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഡോ. ശ്യാം വിക്രം, ഡോ. വരുൺ രാജൻ, ഡോ. സൂരജ് സാലി എന്നീ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

അമ്മയിലെ 50 ഓളം അംഗങ്ങൾ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ' ബെസ്റ്റ് 360 ' ക്ലിനിക്കിന്റെ സേവനത്തിന് വിധേയരായി. ഇത് സമൂഹത്തിനാകെ മാതൃകയും പ്രചോദനവും ആയിരിക്കും. സ്തനാർബുദം പിടിപെട്ട് ഒരു സ്ത്രീയും മരണത്തിന് കീഴടങ്ങരുതെന്നാണ് 'ബെസ്റ്റ് 360 വെൽനെസ്സ് ക്ലിനിക്ക്' തുടങ്ങുന്നതിലൂടെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ലക്ഷ്യമിടുന്നതെന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. പി വി ലൂയിസ് അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img